Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Najeeb Kandapuram

Malappuram

ന​ജീ​ബ് കാ​ന്ത​പു​രം പഞ്ചായത്ത്തല പ​ര്യ​ട​നം തു​ട​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ലും​കൂ​ട്ട​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം പെ​രു​ന്പാ​റ, ഏ​ലം​കു​ളം മ​ന, മ​ല​യ​ങ്ങാ​ട്, തെ​ക്കും​പു​റം, പാ​ല​ത്തോ​ൾ, പു​ളി​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ക​മ്യൂ​ണി​സ്റ്റ് ആ​ച​ര്യ​നാ​യ ഇ​എം​എ​സ് ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ഏ​ലം​കു​ള​ത്തെ ത​റ​വാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​എം​എ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ ബ്ര​ഹ്മ​ദ​ത്ത​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ്ഥാ​നാ​ർ​ഥി​യെ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ. കേ​ശ​വ​ൻ, ക​ണ്‍​വീ​ന​ർ ഷൈ​ശാ​ദ് തെ​ക്കേ​തി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ഷ​ഹീ​ന മോ​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു.

ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​ര്യ​ട​നം. ബു​ധ​ൻ രാ​വി​ലെ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലും വോ​ട്ട​ഭ്യ​ർ​ഥി​ക്കും.

Latest News

Corehub Up